top of page
Holding Hands

ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി 
കുടുംബ  സുരക്ഷാ പദ്ധതി 2024-25 

പദ്ധതിയും ലക്ഷ്യങ്ങളും

നന്മകൊണ്ട് പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ഇസ്‌ലാമിക വീക്ഷണവും അതോടൊപ്പം സംഘടിത ജീവിതത്തിൻറെ ഗുണഫലങ്ങളെ നമ്മുടെ സമൂഹത്തിൽ എത്തിക്കുക എന്നതുമാണ് ഈ പദ്ധതി കൊണ്ട് ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി വിഭാവനം ചെയ്യുന്നത്.

 

അംഗത്വം

മലപ്പുറം ജില്ലക്കാരനും കെഎംസിസിയുടേയും അതിൻറെ മാതൃസംഘടനയുടേയും വിമർശകരോ, അത്തരം വിമർശക സംഘടനകളിൽ അംഗങ്ങളോ അല്ലാത്ത  ഈ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള ജിദ്ദയിൽ നിയമാനുസൃതം താമസിക്കുന്ന ഏതൊരാൾക്കും (ജോലിചെയ്യുന്നവർ, വീട്ടമ്മമാർ, കുട്ടികൾ) മത, രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഈ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.

 

ഒരാളുടെ അംഗത്വം സ്വീകരിക്കുന്നതിനും നിരാകരിക്കാനുള്ള പൂർണാധികാരം ഈ പദ്ധതി നടപ്പിലാക്കുന്ന ജിദ്ദാ-മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

 

അംഗത്വ കാലയളവ് 

2024 ഏപ്രിൽ ഒന്നിന് തുടങ്ങി 2025 മാർച്ച് 31 വരെയാണ് ഈ പദ്ധതിയുടെ കാലയളവ്.

 

അംഗത്വഫീസ്

അംഗത്വം എടുക്കുന്നതിന് വേണ്ടി 48 റിയാൽ ഫീസും 12 റിയാൽ പ്രവർത്തന ഫണ്ടിലേക്കുമായി മൊത്തം 60 റിയാലാണ് നൽകേണ്ടത്.

 

പദ്ധതി കാലയളവിലെ വിവിധ ആനുകൂല്യങ്ങൾ

 

ചികിത്സാസഹായം

  • ക്യാൻസർ, കിഡ്നി/ഡയാലിസിസ്, സ്ട്രോക്ക്, മജ്‌ജ മാറ്റിവെക്കൽ, ഹ്യദയ ബൈപാസ് ശസ്ത്രക്രിയ എന്നീ  ചികിത്സയ്ക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ  50,000  (അമ്പതിനായിരം) ഇന്ത്യൻ രൂപ.

  • അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ (Permanent Disability) മെഡിക്കൽ റിപ്പോർട്ടിന് വിധേയമായി 1,00,000 (ഒരു  ലക്ഷം) രൂപ.

  • ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്ത ആഞ്ചിയോ പ്ലാസ്റ്റി ചികിത്സക്ക് മെഡിക്കൽ സമ്മറിയുടെ അടിസ്ഥാനത്തിൽ 10,000 (പതിനായിരം) രൂപ.

  • അംഗത്വം സാധുവായ കാലയളവിൽ നടത്തപ്പെടുന്ന  1,00,000 രൂപക്ക് മുകളിൽ ചിലവ് വരുന്ന ചികിത്സക്ക്, പ്രസ്തുത ചികിത്സയുടെ ഹോസ്പിറ്റൽ ബില്ലിന്റെ അടിസ്ഥാനത്തിൽ ചികിത്സ ചെലവിന്റെ 10%, മാക്‌സിമം 50,000 (അമ്പതിനായിരം) രൂപ.

 

പ്രവാസ വിരാമ ആനുകൂല്യങ്ങൾ:

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവുന്ന ദിവസം നടപ്പ് വർഷത്തെ സ്കീമിൽ  അംഗത്വം തുടരുകയും, തൊട്ടുമുമ്പുള്ള മൂന്നുവർഷം തുടർച്ചയായി അംഗത്വം നിലനിർത്തുകയും ചെയ്ത് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നവർക്ക് 10,000 (പതിനായിരം) രൂപയും;  തൊട്ടുമുമ്പുള്ള അഞ്ചു വർഷക്കാലം തുടർച്ചയായി അംഗമായിരുന്ന ഫൈനൽ എക്സിറ്റിൽ പോകുന്നവർക്ക് 25,000 (ഇരുപത്തി അയ്യായിരം) രൂപയും  ഫൈനൽ എക്സിറ്റ് ബെനിഫിറ്റ് ആയി ലഭിക്കുന്നതാണ്

 

മരണാനന്തര ആനുകൂല്യം

  • നടപ്പു വര്‍ഷത്തില്‍ അംഗത്വമുള്ള, നടപ്പ് വർഷത്തിന് തൊട്ടു മുമ്പുള്ള നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയതുമായ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 5,00,000 (അഞ്ച് ലക്ഷം) രൂപയും;

  • നടപ്പു വര്‍ഷത്തില്‍ അംഗത്വമുള്ള, നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള മൂന്ന്  വർഷം  തുടർച്ചയായി അംഗത്വം നിലനിർത്തിയതുമായ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 3,00,000 (മൂന്ന് ലക്ഷം) രൂപയും;

  • നടപ്പു വര്‍ഷത്തില്‍ അംഗത്വമുള്ള, നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള ഒരു വർഷമോ അല്ലെങ്കിൽ രണ്ട് വർഷമോ  തുടർച്ചയായി അംഗത്വം നിലനിർത്തിയതുമായ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 2,00,000 (രണ്ട് ലക്ഷം) രൂപയും;

  • നടപ്പു വര്‍ഷത്തില്‍ അംഗത്വമുള്ള, എന്നാല്‍ നടപ്പു വർഷത്തിനു തൊട്ടുമുമ്പുള്ള വർഷം അംഗത്വം ഇല്ലാത്ത സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 2,00,000 (രണ്ടു  ലക്ഷം) രൂപയും മരണാനന്തര ആനുകൂല്യമായി നിയമപരമായ ആശ്രിതർക്ക് ലഭിക്കുന്നതാണ്.

  

ആനുകൂല്യത്തിനുള്ള അർഹത.

2023-24 കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗത്വം ഇല്ലാതെ നടപ്പ് വർഷം പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് 2024 മെയ് ഒന്നിന് ശേഷം മാത്രമേ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

പദ്ധതി കാലയളവിൽ ചികിത്സ-ഫൈനൽ എക്സിറ്റ് ആനുകൂല്യം നേടിയ അംഗത്തിന് മരണാനന്തര ആനുകുല്യമായി പ്രസ്തുത തുക കിഴിച്ചുള്ളത് മാത്രമേ ലഭ്യമാവുകയുള്ളൂ.

ഫൈനൽ എക്സിറ്റ് ആനുകൂല്യം നേടി നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചു വരികയാണെങ്കിൽ, പുതിയ ഇഖാമ നമ്പർ  പഴയ ഇഖാമയുമായി ലിങ്ക് ചെയ്ത് അംഗത്വം പുതുക്കുകയോ, പുതിയ ഇഖാമ നമ്പറിൽ നേരിട്ട് അംഗത്വം നേടുകയോ ചെയ്യാവുന്നതും;

1. പുതിയ ഇഖാമ പഴയ ഇഖാമയുമായി ലിങ്ക് ചെയ്ത് അംഗത്വം പുതുക്കുന്നവർക്ക് പിന്നീട് മറ്റെല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെങ്കിലും, ഫൈനൽ എക്സിറ്റ് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

2. പുതിയ ഇഖാമ നമ്പറിൽ നേരിട്ട് അംഗത്വം നേടുകയാണെങ്കിൽ ആ വർഷം മുതൽ പുതിയ അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും ഫൈനൽ എക്സിറ്റ് ബെനഫിറ്റിനും അർഹത ഉണ്ടായിരിക്കുന്നതാണ്.

   

കൂടുതൽ വിവരങ്ങൾക്ക്; പഞ്ചായത്ത് / മണ്ഡലം / ജില്ലാ കോർഡിനേറ്ററുമായി ബന്ധപ്പെടുക

Register Now
bottom of page