top of page

'കുടുംബം; പ്രഥമം, പ്രധാനം'
ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി 

One Day Assembly

(Family Gathering for Social Empowerment)

നിറവ് 2022

കെഎംസിസി പ്രവർത്തനങ്ങള്‍ സജീവമാക്കുന്നതിനും സംഘടനാ ദൗത്യം കൂടുതൽ ജനകീയമാക്കുന്നതിനും വിവിധ സാമൂഹിക തലങ്ങളിൽ കെ.എം.സി.സി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി ജിദ്ദ - മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന One Day Assembly (Gathering for Society Empowerment) യാണ് നിറവ് 2022.


പ്രവാസ ലോകത്ത് കുട്ടികൾ, കുടുംബിനികൾ എന്നിവർക്കിടയിലേക്കു കൂടി കെ.എം.സി.സി പ്രവർത്തനം വ്യാപിപ്പിക്കുകയും സാമൂഹിക ശാക്തീകരണത്തിൽ അവരുടെ പങ്ക് കൂടി ഉപയോഗപ്പെടുത്തുകയും, പ്രവാസ ലോകത്ത് അത്തരം വിഭാഗത്തിന് കൂടുതൽ നവോന്മേഷം നൽകുക എന്നതാണ് One Day Assembly ലക്ഷ്യമിടുന്നത്. ജില്ലാ കെ.എം.സി.സി മുമ്പ് നടത്തിയിരുന്ന ReDesign പ്രവർത്തക ക്യാമ്പിന്റെ തുടർച്ചയായിട്ടാണ് One Day Assembly നടക്കുന്നത്.

One Day Assembly യുടെ ഘടനയും അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും:-

2022 നവംബർ 11 ന് വെള്ളിയാഴ്ച 2:30 pm മുതൽ 10:30 pm വരെ ബാഗ്ദാദിയ്യ സിറ്റി മാക്സിന് എതിർ വശത്തുള്ള (ശറഫിയ്യ തലാൽ സ്‌കൂളിന് സമീപം) കറം ജിദ്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രസ്തുത സംഗമം.
പ്രധാനമായും 2 സെഷനുകളായാണ് One Day Assembly നടത്തപ്പെടുന്നത്.

സെഷൻ 1: (03:00 pm - 06:00 pm),  ഇൻസ്പിരേഷണൽ സ്പീച്ച് ഫോർ ഫാമിലി - (സീറ്റുകൾ പരിമിതമായതിനാൽ പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം, രജിസ്‌ട്രേഷൻ ലിങ്ക് താഴെ ലഭ്യം. ഇഖാമയിലുള്ളവർക്കും, വിസിറ്റ് വിസയിലുള്ളവർക്കും റജിസ്‌ട്രേഷൻ നടത്താവുന്നതാണ്.) വിഷയം: കുടുംബം; പ്രഥമം, പ്രധാനം
സെഷൻ 2: (06:30 pm - 10:00 pm), പ്രശസ്ത കലാകാരന്മാർ നടത്തുന്ന വിവിധ കലാ പ്രകടനങ്ങൾ. വിശദ വിവരങ്ങളും പ്രോഗ്രാം ഷെഡ്യൂളുകളും യഥാ സമയം അറിയിക്കുന്നതാണ്.

മെയിൻ ഓഡിറ്റോറിയത്തിൽ സെഷൻ 1 ഇൻസ്പിരേഷണൽ സ്പീച്ച്, ഹെൽത് അവയർനെസ് പ്രോഗ്രം എന്നിവ നടക്കുമ്പോൾ, സംഗമത്തിൽ പങ്കെടുക്കുന്ന ദമ്പതിമാരുടെ കുട്ടികൾക്ക് സബ് ഓഡിറ്റോറിയത്തിൽ, പ്രത്യേക ഒരുക്കങ്ങൾ ആവശ്യമില്ലാത്ത ഓഫ് സ്റ്റേജ് മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.


സെഷൻ 1ന് മണ്ഡലം കമ്മിറ്റികൾ മുഖേനെ പ്രീ-റജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. റജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.
സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന നിശ്ചിത എണ്ണം  പേർക്ക് മാത്രമേ പ്രവേശനം നൽകാനാവൂ. രജിസ്‌ട്രേഷൻ നവംബര്‍ 5 നോ, നിശ്ചിത എണ്ണം തികയുന്ന മുറക്കോ ക്ളോസ് ചെയ്യുന്നതാണ്.  റജിസ്‌ട്രേഷൻ അപ്പ്രൂവൽ യഥാസമയം അറിയിക്കുന്നതാണ്.

ആൺ/പെൺ വ്യത്യാസമില്ലാതെ ഏകാംഗമായും സകുടുംബമായും സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. ഏകാംഗമായും സകുടുംബമായും പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പുരുഷ വനിതാ അംഗങ്ങൾക്ക് വെവ്വേറെ ഏർപ്പെടുത്തിയ ഇരിപ്പിട സൗകര്യങ്ങൾ സംഗമത്തിലുടനീളം ഉപയോഗപ്പെടുത്തേണ്ടതാണ്. വനിതാ അംഗങ്ങൾക്കായി വനിതാ വളണ്ടിയർമാരുടെ സേവനം ഓഡിറ്റോറിയത്തിൽ ലഭ്യമായിരിക്കും.


ഉച്ചക്ക് 03:00 മുതൽ വൈകുന്നേരം 06:00 വരെ നടക്കുന്ന സെഷൻ 1; ഇൻസ്പിരേഷണൽ സ്പീച്ച് ഫോർ ഫാമിലി യിൽ മുഴുവൻ സമയം പങ്കെടുക്കാൻ സാഹചര്യമുള്ളവർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ഇടക്ക് വെച്ച് യാതൊരു കാരണവശാലും ചെക്ക് ഔട്ട് ചെയ്യാവുന്നതല്ല.

സംഗമത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ സാംസ്ക്കാരിക മാന്യത പുലർത്തുന്ന വസ്ത്രധാരണം സംഗമലുടനീളം ഉണ്ടായിരിക്കേണ്ടണ്ടതാണ്.

കെ.എം.സി.സി പ്രവർത്തന രംഗത്ത് പ്രായോഗികമായി നടപ്പിൽ വരുത്താൻ കഴിയുന്ന ആശയങ്ങൾ സദസിൽ അവതരിപ്പിക്കുന്നതിന് കുടുംബിനികൾക്ക് സാഹചര്യമുണ്ടായിരിക്കുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി സംഘാടക സമിതിയുടെ അനുമതിയോടെയായിരിക്കും ഇത്തരം ആശയങ്ങൾ അവതരിപ്പിക്കാൻ സാധിക്കുക.

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0504316347, 0551107119, 0507525129, 0508917900

bottom of page