
Program Highlights
Family First
a fruitful interaction with
Dr. Abdusslam Omar
Global Leadership Coach & Family Counsellor
"Dr. Abdussalam Omar is one of the most sought-after and admired Leadership Coach, Counsellor, Speaker and Trainer in the Middle East and India. He is famous for his award winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 (CEOInsights). He is adored for his inspiring and humorous story telling based coaching and trainings enriched with his professional and personal life experiences. Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from IACCPT and NLP Coaching Academy. He is also a Licensed Emotional Intelligence & CBT Coach."
One Man Show
by: Naseeb KalaBhavan
പ്രവാസത്തിൻറെ പിരിമുറുക്കങ്ങൾക്കിടയിൽ ആളുകളെ ചിരിപ്പിക്കുന്ന കലാകാരനാണ് നസീബ് കലാഭവൻ. ഹാസ്യകലാപ്രകടനവുമായി മൂവായിരത്തിലധികം വേദികൾ പിന്നിട്ട ഈ കലാകാരൻ അതിവേഗ 'ഫിഗർ ഷോ'യിൽ ഗിന്നസ് വേൾഡ് റെക്കോഡിന് അരികിലാണ്. നാട്ടിലും പ്രവാസലോകത്തും അറിയപ്പെടുന്ന മിമിക്രി ആർട്ടിസ്റ്റും ഫിഗർഷോ ഫെയിമുമാണ് തൃശൂർ, കുന്നംകുളം മരത്തംകോട് സ്വദേശിയായ നസീബ് കലാഭവൻ.
18 വർഷമായി സൗദിയിൽ ജോലിചെയ്യുന്നു. നേരത്തേ പ്രമുഖ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇപ്പോൾ ഹിലാൽ കമ്പ്യൂട്ടർ എന്ന ഐ.ടി കമ്പനിയിലാണ്. തൃശൂർ ശ്രീകൃഷ്ണ കോളജിൽനിന്ന് ബിരുദവും ചാലക്കുടി ഐ.ടി.ഐയിൽനിന്ന് ഡിപ്ലോമയും കരസ്ഥമാക്കി.
മദ്റസയിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ 'നബിദിനാഘോഷ' പരിപാടികളിലൂടെയാണ് കലാരംഗത്ത് ആദ്യമായി ചുവടുവെക്കുന്നത്. അന്ന് ലഭിച്ച സമ്മാനത്തിൻറെ തിളക്കം ഭാവിയിലേക്കുള്ള വലിയൊരു പ്രചോദനമായിരുന്നു എന്ന് നസീബ് പറയുന്നു. ഹൈസ്കൂളിലും കോളജിലും പഠിക്കുമ്പോൾ മിമിക്രിയിലും നാടകത്തിലും ശോഭിച്ച നസീബ് പിന്നീട് മോണോആക്ടിലും തബലയിലുംകൂടി കഴിവ് തെളിയിച്ചു. അരങ്ങുകളിൽ സജീവ സാന്നിധ്യമായി. നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി. നാട്ടിൽ പരക്കെ അറിയപ്പെടുകയും അരങ്ങുകൾ തേടിവരുകയും ചെയ്തു. കഥാപ്രസംഗ മേഖലയിലും ഒരുകൈ നോക്കി.
