'കനിവിന്റെ കനലായി 21 വർഷങ്ങൾ '
ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി 2022 

കോർഡിനേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ 

  • റിനീവൽ എൻട്രിയിൽ സിസ്റ്റത്തിൽ ലഭ്യമായ ഡാറ്റ (ഫോൺ നമ്പർ, താമസ ഏരിയ, പഞ്ചായത്ത്, മണ്ഡലം)  ശരിയാണെന്ന് ഉറപ്പു വരുത്തുക.

  • ഓൺലൈൻ റെജിസ്ട്രേഷൻ ഫോമിൽ 'Head Type' എന്ന കോളത്തിൽ ഫൈനൽ എക്സിറ്റിൽ പോയി നാട്ടിൽ നിന്ന് അംഗത്വം തുടരുന്നവർക്ക് Ex-Pravasi എന്നും ജിദ്ദയിൽ നിന്ന് അംഗത്വം തുടരുന്നവർക്ക് Pravasi എന്നും സെലക്ട് ചെയ്യുക.

  • ഓൺലൈൻ റെജിസ്ട്രേഷൻ ഫോമിൽ Pravasi അംഗങ്ങളുടെ സൗദി മൊബൈൽ നമ്പർ തുടക്കത്തിൽ '0' ഇല്ലാതെ (5ൽ തുടങ്ങുന്ന 9 അക്കങ്ങൾ),  Ex-Pravasi അംഗങ്ങളുടെ നാട്ടിലെ 10 അക്ക മൊബൈൽ നമ്പർ (കൺട്രി കോഡില്ലാതെ) എന്റർ ചെയ്യുക.

  • നിങ്ങൾ ചേർത്തിയിട്ടുള്ള അംഗങ്ങളുടെ ലിസ്റ്റ് ലഭ്യമാവാൻ "Collection Report" ക്ലിക് ചെയ്യുക.

  • ഫൈനൽ എക്സിറ്റ്ൽ പോയി പുതിയ വിസയിൽ തിരിച്ചു വരുന്നവരുടെ അംഗത്വം പുതുക്കുന്നതിന്, പഴയ ഇഖാമ നമ്പറിൽ അംഗത്വം പുതുക്കിയതിനു ശേഷം, സുരക്ഷാ സ്‌കീം അഡ്മിൻ മുഖേനെ പുതിയ ഇഖാമ നമ്പർ പഴയ നമ്പറുമായി ലിങ്ക് ചെയ്യിക്കുക. (അങ്ങനെ ലിങ്ക് ചെയ്‌താൽ 2 നമ്പർ ഉപയോഗിച്ചും സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ കഴിയുന്നതാണ്). അതല്ലാതെ പുതിയ ഇഖാമ നമ്പറിൽ അംഗത്വം എടുക്കുകയാണെങ്കിൽ, പഴയ ഇഖാമയുമായി പിന്നീട് ലിങ്ക് ചെയ്യാൻ സാധ്യമല്ലാത്തതും, ആ അംഗത്തിന് മുൻകാല പ്രിവിലേജ് ലഭ്യമാവുന്നതുമല്ല. ​

  • അംഗത്വ വിഹിതം ജില്ലാ കോർഡിനേറ്റർമാരെ ഏൽപ്പിക്കുമ്പോൾ my payment മെനുവിൽ എന്റർ ചെയ്‌ത് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുക.

  • ഇഖാമ നമ്പർ യൂസർ ഐ.ഡിയും, 12 അക്ക മൊബൈൽ നമ്പർ (9665xxxx) പാസ് വേഡും ആയിരിക്കും. ലോഗിൻ ചെയ്ത് 'profile' മെനുവിൽ പോയി പാസ് വേഡ് മാറ്റാവുന്നതാണ്. ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് www.jillakmcc.info/emp-home എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക.

  • പദ്ധതി അംഗത്വ സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നതിന് www.jillakmcc.info എന്ന ലിങ്ക് ഉപയോഗിക്കുക. 

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0507525129