top of page

'പരിണമിക്കുന്ന ലോകം, പരിവർത്തനപ്പെടേണ്ട പ്രവാസി'
ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി ദ്വിതല ത്രൈമാസ 
നേതൃ പരിശീലന ക്യാമ്പ്

We Design, ReDesign

കെഎംസിസി പ്രവർത്തനം സജീവമാക്കുന്നതിനും  സംഘടനാ ദൗത്യം കൂടുതൽ ജനകീയമാക്കുന്നതിനും പ്രായോഗിക നിർദ്ദേശങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനായി ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി മണ്ഡലം പഞ്ചായത്ത് തല പ്രധാന പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ദ്വിതല ത്രൈമാസ പ്രവർത്തക പരിശീലന ക്യാമ്പാണ് ReDesign 2021 

നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ജാതി മത വർഗ വ്യത്യാസമില്ലാതെ നിരവധി വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറുന്നതിനിടയിൽ പ്രവാസ ലോകത്ത് അത്തരം മുന്നേറ്റം നടത്താൻ  സാധ്യമാവാതെ വന്ന സാഹചര്യം നൂതനാശയങ്ങളിലൂടെയും കാലാനുസൃതമായ പ്രവർത്തനശൈലി യിലൂടെയും നേരിടുന്നതിന്  പ്രാപ്തമായ നിർദ്ദേശങ്ങളും പോംവഴികളും നേടിയെടുക്കുക എന്നതാണ് ക്യാമ്പിൻറെ ലക്ഷ്യം.


മണ്ഡലം ക്യാമ്പ്
മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ മണ്ഡലം തലത്തിലെ പ്രധാന പ്രവർത്തകർക്കായി മണ്ഡലം ക്യാമ്പ് 12 നവംബർ 2021 ന് നടത്തപ്പെടുകയുണ്ടായി. 
 

പഞ്ചായത്ത് തല ക്യാമ്പ് 
പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ പഞ്ചായത്ത് തലത്തിലെ പ്രധാന പ്രവർത്തകർക്കായി നടത്തപ്പെടുന്ന
പഞ്ചായത്ത് തല ക്യാമ്പിന്റെ ആദ്യം ഘട്ടം 31 ഡിസംബർ 2021 ന് ശറഫിയ്യ ഇമ്പാല ഗാർഡൻ വില്ലയിൽ വെച്ച് നടത്തപ്പെടുകയാണ്.  നിലമ്പൂർ, വണ്ടൂർ, ഏറനാട്, പെരിന്തൽമണ്ണ, മഞ്ചേരി, മങ്കട എന്നീ മണ്ഡലങ്ങളിലെ പഞ്ചായത്ത് പ്രതിനിധികൾക്കായിരിക്കും ഈ ദിവസത്തെ ക്യാമ്പിൽ പ്രവേശനം ഉണ്ടാവുക.

 

 

ക്യാമ്പിന്റെ ഘടനയും അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും:-

  • ക്യാമ്പിന് മണ്ഡലം കമ്മിറ്റികൾ മുഖേനെ പ്രീ-റജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. റജിസ്‌ട്രേഷൻ ഫീസ് 30 റിയാൽ ആയിരിക്കും.

  • ഡിസംബർ 25 വരെയാണ് ഒന്നാം ഘട്ട പഞ്ചായത്ത് ക്യാമ്പിനുള്ള രജിസ്‌ട്രേഷൻ. രണ്ടാം ഘട്ട പഞ്ചായത്ത് തല ക്യാംപിന്റെ രജിസ്‌ട്രേഷൻ യഥാസമയം അതാത് മണ്ഡലം കമ്മിറ്റികളെ അറിയിക്കുന്നതാണ്.  

  • ഒന്നാം ഘട്ട പഞ്ചായത്ത് ക്യാമ്പിന് റജിസ്റ്റർ ചെയ്യപ്പെടുന്നവരുടെ ഫീസ് ഡിസംബർ 28  ന് മുമ്പായി അതാത് മണ്ഡലം കമ്മിറ്റികൾ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. ഫീസ് ലഭ്യമായവരുടെ റജിസ്‌ട്രേഷൻ മാത്രമേ സാധുവാകുകയുള്ളു.

  • രാവിലെ 07:45 മുതൽ വൈകുന്നേരം 05:00 വരെ നടക്കുന്ന ക്യാമ്പിൽ മുഴുവൻ സമയം പങ്കെടുക്കാൻ സാഹചര്യമുള്ളവർ മാത്രമേ പങ്കെടുക്കാവൂ. ഇടക്ക് വെച്ച് യാതൊരു കാരണവശാലും ചെക്ക് ഔട്ട് ചെയ്യാവുന്നതല്ല. 

  • ക്യാമ്പിലുടനീളം അംഗങ്ങൾ വെള്ള ഷർട് / ടീഷർട് ധരിക്കേണ്ടണ്ടതാണ്.  

  • കെ.എം.സി.സി പ്രവർത്തന രംഗത്ത് നവചൈതന്യം കൊണ്ട് വരാൻ ഉതകുന്ന തരത്തിലുള്ള ചർച്ചകളും, നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെടുന്ന ക്യാമ്പ് ആയതിനാൽ അംഗങ്ങളുടെ മുഴുവൻ സമയ സാന്നിധ്യം അതാത് മണ്ഡലം കമ്മിറ്റികൾ ഉറപ്പ് വരുത്തേണ്ടതാണ്. 

  • കെ.എം.സി.സി പ്രവർത്തന രംഗത്ത് പ്രായോഗികമായി നടപ്പിൽ വരുത്താൻ കഴിയുന്ന പ്രമേയാധിഷ്ഠിതമായ ആശയങ്ങൾ ക്യാമ്പിൽ സദസ് മുമ്പാകെ നിബന്ധനകൾക്ക് വിധേയമായി ക്യാമ്പ് അംഗങ്ങൾക്ക്  അവതരിപ്പിക്കാവുന്നതാണ്. 

ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ.

  • റജിസ്‌ട്രേഷൻ അപ്രൂവൽ ലഭിച്ചവരിൽ ക്യാമ്പിൽ ആശയങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ നവംബർ 10ന് മുമ്പായി അറിയിക്കേണ്ടതാണ്. 

  • ആശയങ്ങൾ അവതരിപ്പിക്കാനുള്ള സമയം 3 മിനിറ്റ് മാത്രമായിരിക്കും. കൂടുതൽ സമയം അനുവദിക്കാൻ സാഹചര്യമില്ലാത്തതിനാൽ ആശയങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ പരിശീലിക്കുക.

  • ആവശ്യമെങ്കിൽ  കൂടുതൽ സമയം (പരമാവധി 2 മിനിറ്റ് കൂടി) അനുവദിക്കാൻ സെഷൻ അഡ് മിനിസ്ട്രേറ്റർക്ക് അധികാരമുണ്ടായിക്കുന്നതാണ്. 

  • നേരെത്തെ ആരെങ്കിലും അവതരിപ്പിച്ചിട്ടുള്ള ആശയങ്ങൾ  വീണ്ടും അവതരിപ്പിക്കുന്നത് അഭികാമ്യമല്ല. ഇങ്ങനെ തികച്ചും പുനരവതണരമായേക്കാവുന്ന ആശയാവതരണം അവസാനിപ്പിക്കാൻ  അഡ് മിനിസ്ട്രേറ്റർക്ക്  പൂർണ്ണ അധികാരമുണ്ടായിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0507525129, 0508917900

bottom of page